SignIn
Kerala Kaumudi Online
Monday, 14 September 2026 3.43 AM IST

വീട് നിർമ്മാണം അടക്കം മുടങ്ങും,​ ഭായിമാർ കൂലി വർദ്ധിപ്പിച്ചതിന് പിന്നാലെ ഇരുട്ടടിയായി പുതിയ പ്രതിസന്ധി

house

പത്തനംതിട്ട : അന്യസംസ്ഥാന തൊഴിലാളികളുടെ കൂലി വർദ്ധനവിന് പിന്നാലെ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധന കെട്ടിട നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി. അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും തമിഴ്നാട്ടിൽ നിന്നുള്ള നിർമ്മാണസാമഗ്രികളുടെ വരവ് കുറഞ്ഞതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വീട് നിർമ്മാണമടക്കം സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് നിലവിലെ വിലകയറ്റം. ലോറി വാടകയും യാത്രാചെലവുകളും വർദ്ധിച്ചത് വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. ഒരു ലോഡ് പാറയ്ക്ക് 9000 രൂപ ഇപ്പോൾ നൽകണം. ഗതാഗത ചെലവും കൂട്ടിയാൽ പതിനായിരം കടക്കും. മുമ്പ് 7000 രൂപയായിരുന്നത് കുറച്ച് ദിവസങ്ങൾക്കൊണ്ടാണ് വർദ്ധിച്ചത്. ജില്ലയിൽ സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങളടക്കം മന്ദഗതിയിലാണ്. പാലം, റോഡ്, കെട്ടിട സമുച്ചയങ്ങൾ എന്നിവ ഇക്കൂട്ടത്തിൽപ്പെടും. ഇരുപത് ശതമാനത്തിലധികമാണ് സാധനങ്ങൾക്ക് വില കൂടിയത്.

നിലവിലെ വില :

(ഒരു ക്യുബിക് അടിയിൽ)

എം സാന്റ് : ₹ 64.05

പി.സാന്റ് : ₹ 72.45

മെറ്റൽ : ₹ 60.90

ഒരുലോഡ് പാറ : ₹ 9000

സിമന്റ് : ₹ 360

കമ്പി (കിലോ : ₹ 65 - 70

സർക്കാർ വില നിന്ത്രണത്തിൽ എത്രയും വേഗം ഇടപെടണം. നിർമ്മാണ സാമഗ്രികൾക്ക് സബ്സിഡി ഏർപ്പെടുത്തുകയോ വിപണിയിൽ വില നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയോ വേണം. സാധാരണക്കാരന് ഒരു വീട് വയ്ക്കാൻ പറ്റാത്ത സാഹചര്യമാണ്.

റോബിൻ,

കോൺട്രാക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONSTRUCTION, CONSTRUCTION LABOUR SHORTAGE, KERALA CONSTRUCTION WAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA