
വടക്കാഞ്ചേരി : നഗരസഭയുടെ അകമല മാരാത്തുകുന്ന് മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷം. തുരത്താൻ ഊർജിത ശ്രമം നടക്കുമ്പോഴും ഭീകരത വിതയ്ക്കുകയാണ് ആനകൾ. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കൊമ്പനെത്തി. മാരാത്തുകുന്ന് ഉന്നതിയിൽ കടമ്പാട്ട് മീനാക്ഷി,സരോജിനി,കാർത്യായനി എന്നീ വൃദ്ധ സഹോദരിമാരുടെ വീട്ടുപറമ്പിലെ പന കുത്തിമറിച്ചിട്ടു. വീടിന് മുകളിലേക്ക് വീഴാതിരുന്നതിനാൽ അപകടം ഒഴിവായി.
ചേപ്പലക്കോട് സ്വദേശി ശ്രീജിത്തിന്റെ വീടിന് സമീപവും ആനയെത്തി. ഭീതിയെ തുടർന്ന് ശ്രീജിത്ത് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. വാഴാനി ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ പി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചു. വനസമാനമായ സ്വകാര്യ വ്യക്തികളുടെ ഭൂമി വെട്ടി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.
കാട്ടാന ഭീതി അകറ്റാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം.
ഷീല മോഹൻ (വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |