വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ പോഷകസമൃദ്ധമായ ഒന്നാണ് ഉലുവ ഇല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ ഇത് സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മികച്ച പ്രതിവിധിയാണിത്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ശീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഉലുവ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അത്തരത്തിൽ രുചികരവും ആരോഗ്യകരവുമായ ഒരു ഉലുവ ഇല തോരൻ നമുക്ക് തയ്യാറാക്കാം.
ആദ്യം ചീനച്ചട്ടി അടുപ്പിൽവച്ച് ചൂടായതിന് ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കണം. വെളിച്ചെണ്ണ ചൂടായതിന് ശേഷം കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽമുളകും ഇട്ടുകൊടുക്കാം. ഇനി ഇതിലേയ്ക്ക് സവാളയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റണം. സവാളയുടെ നിറം മാറി വരുമ്പോൾ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കണം.
കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞുമാറ്റിവച്ചിരിക്കുന്ന ഉലുവ ഇല ഇതിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. വെള്ളം ചേർക്കാതെ മീഡിയം തീയിൽ അടച്ചുവച്ചുവേണം വേവിക്കാൻ. ഇല വെന്തുകഴിയുമ്പോൾ തേങ്ങ ചിരകിയത് ചേർക്കുക. ശേഷം വെള്ളം വറ്റുന്നതുവരെ ഇത് നന്നായി ഇളക്കണം. രുചികരമായ ഉലുവ ഇല തോരൻ തയ്യാർ.
Fenugreek leaves are presented as a nutritious food, rich in vitamins and antioxidants. They are highlighted for their benefits in regulating blood sugar, aiding digestion, promoting heart health, reducing cholesterol, and assisting with weight loss. The article further provides a detailed recipe for preparing a healthy and delicious Fenugreek Leaf Thoran.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |