നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ' മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ നിറയുകയാണ്. ചിത്രം ഹിറ്റായതോടെ സോഷ്യൽ മീഡിയ വഴി ആളുകൾ ഏറ്റവും കൂടുതൽ തിരയുന്നത് ജടായു പാറയെക്കുറിച്ചാണ്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജടായു പാറയിലേക്ക് എത്താൻ നിരവധി പേരാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. ചിത്രം ഇറങ്ങി
ഒരാഴ്ച പിന്നിടുമ്പോൾ ദിനംപ്രതി നിരവധിപേരാണ് ഇവിടെ എത്തുന്നത്. ജാടയു പാറയുടെ സവിശേഷതയെ കുറിച്ച് പരിശോധിക്കാം.
സമുദ്രനിരപ്പിൽ നിന്ന് 350 മീറ്റർ (1,150 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രം കാണാത്ത മലയാളികൾ കുറവായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപങ്ങളിൽ ഒന്നാണ് ഇത്. ഇതിന്റെ മുകളിലെത്താൻ കേബിൾ കാർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽനിന്ന് ഇറക്കുമതി ചെയ്ത 16 കേബിൾ കാറുകളാണ് ഇവിടെ ഉള്ളത്. ഹെലികോപ്റ്ററിൽ ജടായു പാറയുടെ ആകാശ കാഴ്ചയും ആസ്വദിക്കാം. ഫ്രീ ക്ലൈമ്പിംഗ്, റോക്ക് ക്ലൈമ്പിംഗ്, ചിമ്മിനി ക്ലൈമ്പിംഗ്, കമാൻഡോ നെറ്റ്, ബർമ ബ്രിഡ്ജ് തുടങ്ങിയ ഇരുപതോളം സാഹസിക വിനോദങ്ങളും സാഹസപ്രിയരെ ഇവിടെ കാത്തിരിക്കുന്നു.
15000 ചതുരശ്രയടി സ്ഥലത്താണ് ശിൽപം ഒരുക്കിയിരിക്കുന്നത്. പൂർണമായും ശീതീകരിച്ച ശിൽപത്തിനുള്ളിലേക്ക് കടന്നാൽ കാത്തിരിക്കുന്നത് അപൂർവകാഴ്ചകളാണ്. ഓഡിയോ വിഷ്വൽ മ്യൂസിയം, 6ഡി തിയേറ്റർ എന്നിവയുണ്ട്. ശിൽപത്തിനോട് ചേർന്ന് സ്ഥാപിക്കുന്ന സിനിമാ തിയേറ്ററിൽ 25 പേർക്ക് ഇരിപ്പിടമുണ്ടാകും.
ഇതിഹാസം അനുസരിച്ച് രാവണൻ സീതയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ജടായു രക്ഷിക്കാൻ ശ്രമിച്ചു. ജടായും രാവണനോട് ധീരമായി പോരാടി. എന്നാൽ രാവണൻ തന്റെ ആയുധം ഉപയോഗിച്ച് ജടായുവിന്റെ ചിറക് മുറിച്ചു. പിന്നാലെ ചടയമംഗലത്തെ പാറയിൽ ജടായു വീണു. സീതയെ അന്വേഷിക്കുന്നതിനിടെ രാമനും ലക്ഷ്മണനും ജടായുവിനെ കാണുകയും മരിക്കുന്നതിന് മുൻപ് സീതയെ ലങ്കയിൽ കൊണ്ടുപോയ വിവരം ജടായു ഇവരോട് പറയുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഇവിടെയാണ് പിന്നീട് ജടായുവിന്റെ വലിയ ശിൽപം നിർമ്മിച്ച് ഒരു വിനോദ കേന്ദ്രമാക്കി മാറ്റിയത്.
Following the buzz surrounding director Nitesh Tiwari's film 'Ramayana', Jatayu Para in Chadayamangalam, Kollam, has attracted increased attention on social media and among tourists. Located 350 metres above sea level, Jatayu Earth Center is famous for its massive bird sculpture, cable car rides, helicopter tours and adventure activities such as rock climbing and free climbing.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |