
തിരുവനന്തപുരം: രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത സിനിമ 'രാമായണം പാർട്ട് വൺ' തിയേറ്ററിലെത്തിയ പശ്ചാത്തലത്തിൽ കൊല്ലം ചടയമംഗലത്തെ ജടായു എർത്ത് സെന്ററിലെ ജടായു ശിൽപത്തെ ശ്രദ്ധയിൽപെടുത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. ഈ സിനിമയിലൂടെ ജടായു എന്ന ഇതിഹാസ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ആദരവ് ഉണർത്താനും സാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ടൂറിസം കേന്ദ്രമായ ജടായുപ്പാറ സന്ദർശിക്കാനും ഇതിഹാസകഥ നേരിട്ടറിയാനും എല്ലാവരെയും ക്ഷണിക്കുന്നതായി മുഖ്യമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. സത്യത്തെയും ഒരു സ്ത്രീയുടെ അഭിമാനത്തെയും സംരക്ഷിക്കാൻ വേണ്ടി ജീവൻ നൽകിയ ജടായുവിനോടുള്ള ആദരവ് രാമായണം സിനിമയിലൂടെ ഇന്ത്യയിലുടനീളം വീണ്ടും ഉണർത്തിയിരിക്കുന്നുവെന്നും ഈ ത്യാഗം ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും കുറിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |