
ആലപ്പുഴ: അമ്പലപ്പുഴ എസ്.എൻ.ഡി.പി യൂണിയന്റെ പോഷക സംഘടനയായ ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ കൊമ്മാടി ശാഖ നമ്പർ 478 യൂണിറ്റ് രൂപീകരണ സമ്മേളനം കേന്ദ്ര സമിതിയംഗം കെ.ബി.സാധുജൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.ബി.രണദേവ് അദ്ധ്യക്ഷനായി. എസ്.എൻ.പി.സി താലൂക്ക് സെക്രട്ടറി പി.അജിത്ത്, ജോയിന്റ് സെക്രട്ടറി കെ.എസ്.ദീപു, ശാഖ സെക്രട്ടറി ജി.അനിൽകുമാർ, കെ.എം.ബൈജു, ലളിത ഉദയകുമാർ, എ.ആർ.ഹരിദാസ് എന്നിവർ സംസാരിച്ചു. 28ന് കാളാത്ത് ശാഖ ഓഡിറ്റോറിയത്തിൽ വച്ച് കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച സംഘടനയിലെ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന മോട്ടിവേഷൻ ക്ലാസ് വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. ഭാരവാഹികളായി എ.ആർ.ഹരിദാസ് (പ്രസിഡന്റ്), വി.സി.സുരേഷ് (വൈ പ്രസിഡന്റ്), എ.പി.അജിത്ത് (സെക്രട്ടറി), വി.കെ.തമ്പി (ജോ സെക്രട്ടറി), കെ.എസ്.രഞ്ചൻ (ജോ സെക്രട്ടറി) കെ.കെ.തിലകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |