SignIn
Kerala Kaumudi Online
Monday, 25 May 2026 10.07 PM IST

സാംബവ മഹാസഭ വാർഷികം

ambala

അമ്പലപ്പുഴ: അഖില കേരള ഹിന്ദു സാംബവ മഹാസഭയുടെ 74-ാമത് വാർഷികം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ ഓഡിറ്റോറിയത്തിൽ ജി.സുധാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജഗോപാലൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ, ഗ്രാമപഞ്ചായത്തംഗം എം.ആർ.ഹരികൃഷ്ണൻ, സംസ്ഥാന ഖജാൻജി അജയകുമാർ കെ.വി, ജോയിന്റ് സെക്രട്ടറി അരുൺ കുമാർ ടി, സ്വാഗതസംഘം ചെയർമാൻ പ്രശോഭൻ കെ, ജനറൽ കൺവീനർ ഹരിമോൻ കെ, സംസ്ഥാന ഡയറക്ടർ ബോർഡംഗം ശശികുമാർ റ്റി, വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് രാധാമണി എ, സെക്രട്ടറി സുജ ബൈജു, യുവജന സംഘം സംസ്ഥാന പ്രസിഡന്റ് ആഷിഖ് മാധവ്, സെക്രട്ടറി പ്രവീൺ കെ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സനേഷ് എം.റ്റി.സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL