SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.14 AM IST

വലിയവള്ളങ്ങൾ കയറാതെ തോട്ടപ്പള്ളി ഹാർബർ

ambala

അമ്പലപ്പുഴ : ഹാർബറുണ്ട്. വലിയ വള്ളങ്ങൾ കയറ്റാനാകില്ല. കോടികൾ മുടക്കി നിർമ്മിച്ച തോട്ടപ്പള്ളി ഹാർബറിന്റെ നിലവിലെ അവസ്ഥയാണിത്. അശാസ്ത്രീയ നിർമ്മാണം മൂലം മണൽ ഹാർബറിൽ അടിഞ്ഞുകൂടുന്നതിനാലാണ് വലിയവള്ളങ്ങൾക്ക് അകത്ത് പ്രവേശിക്കാൻ സാധിക്കാത്തത് .

മത്സ്യവുമായെത്തി 500 മീറ്റർ അകലെ കടലിൽ നങ്കൂരമിട്ട് ഫൈബർ വള്ളങ്ങളിൽ മത്സ്യം പകർത്തി ഹാർബറിൽ എത്തിക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. ഇത് ഇരട്ടിനഷ്ടമാണ് തൊഴിലാളികൾക്കുണ്ടാക്കുന്നത്. പതിനായിരം മത്സ്യത്തൊഴിലാളികൾക്കും പതിനായിരക്കണക്കിന് അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ സാദ്ധ്യതയും പ്രദേശമാകെ വികസന സാദ്ധ്യതയും ഉണ്ടായിട്ടും കഴിഞ്ഞ 1 വർഷമായി കടുത്ത അവഗണയിൽ വീർപ്പുമുട്ടുകയാണ് തോട്ടപ്പള്ളി ഹാർബർ.

ക ടൽക്ഷോഭ സമയത്ത് ഇൻബോർഡ് വള്ളങ്ങൾ കൊച്ചിയിലും ,കൊല്ലത്തും വലിയഴീക്കലുമാണ് അടുപ്പിക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികൾക്ക് ഏറെ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. 1987 ൽ ഫിഷ് ലാൻഡ് സെന്ററായാണ് തോട്ടപ്പള്ളിയിൽ പ്രവർത്തനം തുടങ്ങിയത്. 2010ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് 14 കോടി രുപ ചെലവഴിച്ചു തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഹാർബർ നിർമാണത്തിലെ അപാകത മത്സ്യ തൊഴിലാളികൾ ചൂണ്ടിക്കാട്ടിയിരുന്നു.

മണ്ണടിയുന്നത് തിരിച്ചടി

 നിലവിലുള്ള പുലിമുട്ടിന്റെ നീളം വർദ്ധിപ്പിച്ചാൽ മണ്ണടിയുന്നത് തടയാനും വള്ളങ്ങൾക്ക് ഹാർബറിൽ പ്രവേശിക്കാനുമാകും

 300ഓളം മത്സ്യബന്ധന യാനങ്ങളിൽ നിന്നുള്ള മത്സ്യക്കുട്ടകൾ ഇറക്കിവയ്ക്കാവുന്ന ലേല ഹാൾ ഹാർബറിലുണ്ട്. സ്ഥലസൗകര്യവും കെട്ടിടവുമുണ്ട്

 ചാകര സീസണായാൽ വിവിധയിടങ്ങളിൽ നിന്ന് നൂറുകണക്കിനു ചെറിയ വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിലെത്തുന്നത്

 വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവാകുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം

ഹാർബറിന്റെ നിർമ്മാണ ചെലവ്

₹14കോടി

ബോട്ടുകൾക്കും ഇൻ ബോർഡ് വള്ളങ്ങൾക്കും ഹാർബറിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ വലിയ വരുമാന നഷ്ടമാണ് തൊഴിലാളികൾക്കും സർക്കാരിനും ഉണ്ടാകുന്നത്. തെക്ക്, വടക്ക് പുലിമുട്ടുകൾ നീട്ടിയാൽ മണ്ണടിയുന്ന അവസ്ഥ മാറ്റാനാകും

- രാജൻ തോട്ടപ്പള്ളി, പൊതുപ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL