
ഹരിപ്പാട്: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ റീജൻ1 സോൺ എ യുടെ കോൺഫറൻസ് ഹരിപ്പാട് ലയൺസ് ക്ലബ് ചാർട്ടർ മെമ്പർ കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ സജി തമ്പാൻ അദ്ധ്യക്ഷനായി. യോഗത്തിൽ ആർ.ഹരീഷ് ബാബു, സി.സുഭാഷ്, ആർ.കെ പ്രകാശ്, മുരളി പിള്ള, രവിനാഥ്, ജയശ്രീ പ്രകാശ്, ഗോപാലകൃഷ്ണൻ നായർ, ശാന്തികുമാർ എന്നിവർ സംസാരിച്ചു. വിവിധ ലയൺസ് ക്ലബ്ബുകളിൽ നിന്ന് എത്തിയ ഓഫീസ് ബെയറേഴ്സിനെ ചടങ്ങിൽ സോൺ ചെയർമാൻ സജി തമ്പാൻ ആദരിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ലയൺസ് ക്ലബ് നടത്തിവരുന്ന രോഗിക്കും കൂട്ട് ഇരിപ്പുകാർക്കും പ്രഭാതഭക്ഷണം നൽകുന്ന ഒരുവർഷം നീണ്ടുനിന്ന അന്നം സ്നേഹപൂർവ്വം എന്ന പദ്ധതി ഉൾപ്പെടെ വിവിധ ക്ലബ്ബുകൾ നടത്തിയ സേവന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ക്ലബ്ബ് പ്രസിഡന്റുമാർ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |