ആലപ്പുഴ: എക്സൈസ് വിമുക്തി മിഷന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 26ന് രാവിലെ 8ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ ബഹുജന പങ്കാളിത്തത്തിൽ ലഹരി വിരുദ്ധ ഫൺ റൺ നടത്തും. ഇ.എം.എസ് സ്റ്റേഡിയത്തിനു മുൻവശത്ത് നിന്ന് ആരംഭിക്കുന്ന ഫൺ റൺ ജി.സുധാകരൻ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യും. തുടർന്ന് ലിയോ തേട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. റിഥമിക് ഫിറ്റ്നസ് ഡാൻസ് ക്ലബ് നടത്തുന്ന സൂമ്പ ഡാൻസ് കളക്ടർ ഷാജി വി.നായർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സെമിനാറിനോടനുബന്ധിച്ച് ജീസസ് യൂത്ത് ടീമിന്റെ ഫ്ലാഷ് മോബ് ഉണ്ടാകും. എൻ.എസ്.എസ്, യുവ ആപ്തമിത്ര, എസ്.പി.സി, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഫൺ റണ്ണിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8547729309 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |