മാവേലിക്കര: ചെട്ടികുളങ്ങര മാർക്കറ്റ് ജംഗ്ഷൻ പാട്ടത്തിൽ മുക്ക് റോഡ് നിർമാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ അറിയിച്ചു.
സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിൽ കിടക്കുന്ന റോഡിന് ജില്ലാ പഞ്ചായത്ത് 2025 -26 പദ്ധതിയിൽ തുക അനുവദിച്ചിരുന്നു. എന്നാൽ ഈ തുക കുറവായതുകൊണ്ട് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞില്ല. പുതിയ ഭരണസമിതി ചുമതലയേറ്റപ്പോൾ ഫണ്ടിന്റെ സ്ഥിതി മനസ്സിലാക്കി ഈ റോഡിന് 50 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു.
ഇപ്പോൾ ടെൻഡർ നടപടിക്ക് നൽകിയിരിക്കുകയാണ്. 50 ലക്ഷം രൂപ ചെലവഴിച്ച് 738 മീറ്റർ നീളം ടാറിംഗ്, താഴ്ന്ന വെള്ളക്കെട്ടുകളുള്ള 132 മീറ്റർ നീളത്തിൽ ഇന്റർലോക്ക്, ടാറിന്റെ സൈഡ് കോൺക്രീറ്റ്, വെള്ളം ഒഴിവാക്കാനുള്ള ഭാഗത്ത് 243 മീറ്റർ ഓട എന്നിവ നിർമ്മിക്കും. യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |