SignIn
Kerala Kaumudi Online
Sunday, 28 June 2026 2.15 AM IST

വേമ്പനാട്ട് കായലിൽ ഇത്രയും ഹൗസ് ബോട്ടുകളോ

houseboat

ആലപ്പുഴ: ജില്ലയിൽ നിലവിൽ സവാരി നടത്തുന്നത് വേമ്പനാട്ടു കായലിന് ഉൾക്കൊള്ളാവുന്നതിലും അധികം ഹൗസ് ബോട്ടുകൾ. 450ഹൗസ് ബോട്ടുകൾക്ക് സ‌ർവീസ് നടത്താനുള്ള ശേഷിയെ നിലവിൽ വേമ്പാട്ട് കായലിലുള്ളു . എന്നാൽ 1300ൽ അധികം ഹൗസ് ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. 150 ഹൗസ്ബോട്ടുകൾ ലൈസൻസ് ഇല്ലാതെയും 250 ബോട്ടുകൾ മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്തശേഷം ആലപ്പുഴയിൽ കൊണ്ടുവന്നും നടത്തുന്നുണ്ട്.

ഹൗസ് ബോട്ടുകളുടെ അമിതമായ എണ്ണം വലിയ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ബോട്ടുകളിൽ സ്റ്റാർ റേറ്റിംഗ് നിർണയിക്കേണ്ടത് ആവശ്യമാണെന്നും യാത്രക്കാർക്ക് മികച്ച ബോട്ടുകൾ നോക്കി ബുക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് ബോട്ടുടമകൾ പറയുന്നു. സ്റ്രാൻഡേർഡ്, ഡീലക്സ്, പ്രീമിയം, ലക്ഷ്വറി എന്നിങ്ങനെയാണ് ഹൗസ് ബോട്ടുകളെ തരം തിരിച്ചിരിക്കുന്നത്. ബോട്ടുകളുടെ വലിപ്പം, റൂമുകൾ, സൗകര്യങ്ങൾ അനുസരിച്ചാണ് നിരക്ക്. ബോട്ടുകളുടെ ശേഷി അനുസരിച്ച് 10 മുതൽ 50 വരെ യാത്രക്കാരെ കയറ്റാം. 6500-78000 രൂപവരെയാണ് ബോട്ടുകൾക്ക് നിരക്ക്.

കിതച്ച് ഹൗസ് ബോട്ട് മേഖല

 ഇന്ധനവില മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 40ശതമാനം അധികം ചെലവാണ് ഇപ്പോൾ ഉണ്ടായത്

 ഓഫ് സീസണായതിനാൽ ഇപ്പോൾ ഉടമകൾ വലിയ പ്രതിസന്ധിയിലാണ്

 ബഡ്ജറ്റിൽ വിനോദ സഞ്ചാര മേഖലയെ വ്യവസായമാക്കി മാറ്റിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ

ടൂറിസം പ്രൊമോഷനായി പണം അനുവദിക്കണമെന്ന ആവശ്യം ഇത്തവണയും പരിഗണിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു

അനധികൃത ബോട്ടുകൾ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ കാര്യങ്ങൾ സംസാരിക്കുന്നതിന് പോർട്ടിന്റെ മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ നേരിട്ട് കാണും

-വി. വിനോദ് , സംസ്ഥാന പ്രസിഡന്റ്,

ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL