SignIn
Kerala Kaumudi Online
Monday, 29 June 2026 11.51 PM IST

മാലിന്യനീക്കമില്ല,​ ദുർഗന്ധം പരത്തി ശേഖരണ പെട്ടികൾ

s

തുറവൂർ: ശുചിത്വ മിഷൻ പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യം ശേഖരിക്കാൻ സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണ പെട്ടികൾ നിറഞ്ഞ് കളഞ്ഞ് ദുർഗന്ധം വമിക്കുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു.

അരൂർ ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ ദേശീയപാതയിൽ നിന്ന് ശാന്തിഭൂമി റോഡിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം മാലിന്യ ശേഖരണ പെട്ടികൾ സ്ഥാപിച്ചത് ഒരാഴ്ച മുമ്പാണ്. പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയ മാലിന്യങ്ങൾ മാത്രമേ നിക്ഷേപിക്കാവൂ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭക്ഷ്യാവശിഷ്ടങ്ങൾ കൊണ്ട് പെട്ടികൾ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. നിരീക്ഷണ സംവിധാനമില്ലാത്തതും മാലിന്യം കൃത്യസമയത്ത് നീക്കം ചെയ്യാത്തതുമാണ് പ്രശ്നം രൂക്ഷമാകാൻ കാരണം.

മൂക്കുപൊത്താതെ വയ്യ

മാലിന്യപ്പെട്ടികളിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം

മൂക്കുപൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയാണ്

മാലിന്യപ്പെട്ടിക്ക് സമീപം സ്വകാര്യ ക്ലിനിക്കും സൂപ്പർമാർക്കറ്റും പ്രവർത്തിക്കുന്നുണ്ട്. ഈ ദുർഗന്ധം സഹിച്ചുവേണം രോഗികൾക്കും ഉപഭോക്താക്കൾക്കും അങ്ങോട്ട് പോകാൻ

 ശുചിത്വം ഉറപ്പാക്കാൻ സ്ഥാപിച്ച മാലിന്യ ശേഖരണ പെട്ടികൾ പരിപാലനമില്ലായ്മ കാരണം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയിലാണ്

 കൃത്യമായ നിരീക്ഷണവും മാലിന്യ നീക്കവും ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം മാലിന്യ ശേഖരണ പെട്ടികൾ ഇവിടെ നിന്ന് മാറ്റുകയോ ചെയ്യണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL