SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

നബിദിനറാലിയും സമ്മേളനവും

അമ്പലപ്പുഴ : താലൂക്ക് ദക്ഷിണ മേഖലാ ജമാഅത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ നബിദിനാഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അംഗ ജമാഅത്ത് ഇമാമുമാർ, സംഘടനാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ 25 ന് വൈകുന്നേരം 4 മണിക്ക് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം മസ്ജിദിനു സമീപം മർഹൂം ഷഫീഖ് പള്ളിവെളി നഗറിൽ നിന്ന് ആരംഭിക്കുന്ന നബിദിന മഹാറാലി വളഞ്ഞവഴി ജംഗ്ഷൻ ചുറ്റി നീർക്കുന്നം ഇജാബാ അങ്കണത്തിൽ മർഹൂം ടി .എ. റഹീം നഗറിൽ സമാപിക്കും. തുടർന്ന് നബിദിന സമ്മേളനം മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡണ്ട്‌ സി.എ സലിം ചക്കിട്ടപറമ്പ് അദ്ധ്യക്ഷത വഹിക്കും. ജി സുധാകരൻ എം.എൽ.എ മുഖ്യാതിഥിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL