
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേളയ്ക്ക് തുടക്കമായി. 3 ദിവസം നീണ്ടു നിൽക്കും. പച്ചക്കറി, വിവിധ തരം അച്ചാറുകൾ, ശർക്കര പുരട്ടി തുടങ്ങിയവ വിലക്കുറവിൽ ലഭ്യമാകും. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത നിർവഹിച്ചു. അഗതി ആശ്രയ ഗുണഭോക്താക്കൾക്കുള്ള ഓണക്കിറ്റും ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ, ഷെഹ്നാ മജീദ്, സ്നേജിത, ബിന്ദു, മനോജ് കുമാർ, ഉദയ മണി, ശ്യാമള ടീച്ചർ, സിന്ധു, ഹരികൃഷ്ണൻ, ശ്രീലേഖ, പഞ്ചായത്ത് സെക്രട്ടറി ജയന്തി, അസി.സെക്രട്ടറി സ്മിത, സി.ഡി.എസ് ചെയർപേഴ്സൻ സ്മിത, വൈസ് ചെയർപേഴ്സൻ രശ്മി, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |