ആലപ്പുഴ: 72–ാം നെഹ്‌റുട്രോഫി മത്സരത്തിലെ ആദ്യ ഒമ്പത് സ്ഥാനക്കാർ അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ തുഴയെറിയും. ഫൈനലിലും ലൂസേഴ്‌സിലും മത്സരിച്ച എട്ടു വള്ളങ്ങൾക്കൊപ്പം ഒന്നാം ലൂസേഴ്‌സിൽ വിജയിച്ച വള്ളവും സി.ബി.എല്ലിന് യോഗ്യത നേടി. കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ, യു.ബി.സി കൈനകരി എഫ്.സിയുടെ വീയപുരം ചുണ്ടൻ, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ, നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പുണ്യാളൻ നിരണം ചുണ്ടൻ, എൻ.ബി.സി നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതന ചുണ്ടൻ, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബിന്റെ ആർപ്പൂക്കര ചുണ്ടൻ, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ തലവടി ചുണ്ടൻ എന്നി വള്ളങ്ങളാണ് സി.ബി.എല്ലിൽ മത്സരിക്കുക. അരോമ ചുണ്ടൻ കൂടാതെ പുണ്യാളൻ നിരണവും ആർപ്പൂക്കര ചുണ്ടനും ഈ വർഷമാണ് നീരണിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |