
ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുതിയ കോഫി ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലജിത തിലകൻ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജി. മുരളി,ആർ. അശ്വിൻ, പഞ്ചായത്ത് അംഗങ്ങളായ പി. മുരളി, പി. സതീശൻ, സോയ വി., സജിത ബൈജു, എം. കെ. സജി, ആശുപത്രി വികസനസമിതി അംഗം രാജേന്ദ്ര മേനോൻ,പി. അക്ബർ, ഡോ. അശ്വിനി കൃഷ്ണ, സീനിയർ നഴ്സ്ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ് എന്നിവർ സംസാരിച്ചു.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മഹാലക്ഷ്മിയിലെ ശ്രീദേവിയാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. നാടൻ ശീതളപാനീയങ്ങൾ, വിവിധതരം പലഹാരങ്ങൾ, കുടുംബശ്രീയുടെ മറ്റു ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |