
അമ്പലപ്പുഴ : കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ അമ്പലപ്പുഴ തെക്ക് യൂണിറ്റ് കുടുംബ സംഗമം നടത്തി. സാംസ്കാരിക സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരികവേദി കൺവീനർ കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ..സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ജി. വേണു നാഥൻ അധ്യക്ഷനായി . ബ്ലോക്ക് പ്രസിന്റ് കെ. ഗോപി മുതിർന്ന അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി സി.വി.പീതാംബരൻ , എൻ.രാജപ്പൻപിള്ള , എ.കെ.മൈക്കിൾ , കെ.വസന്തകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |