
ആലപ്പുഴ: റോഡ് സുരക്ഷയുടെ ഭാഗമായി ബ്യൂട്ടി വായനശാലയുടെ ആഭിമുഖ്യത്തിൽ റോഡ് മുക്ക് ജംഗ്ഷന് കിഴക്ക് വശം ബ്യൂട്ടി ജംഗ്ഷൻ, കുട്ടറ ജംഗ്ഷൻ എന്നിവിടങ്ങളിലായി സ്ഥാപിച്ച ട്രാഫിക് മിററിന്റെ (കോൺവെക്സ് മിറർ) ഉദ്ഘാടനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, ട്രാഫിക് എസ്.എച്ച്.ഒ സിബി മോൻ എന്നിവർ ചേർന്ന് നിർവഹിച്ചു. എസ്. രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിബിൻ ബേബി, ബി. സുരേഷ്കുമാർ, വി. പ്രതീഷ്, എസ്. കൃഷ്ണപ്പൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |