SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

lorry

ആലപ്പുഴ: ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്‌ഷോപ്പിൽ നിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

പെട്ടെന്ന് പുക ഉയരുന്നത് കണ്ട് വാഹനത്തിലുള്ളവർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. വാഹനത്തിന്റെ ക്യാബിൻ പൂർണമായി കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL