
ആലപ്പുഴ: സംഘങ്ങൾ കേരള ബാങ്കിൽ നിക്ഷേപിക്കുന്ന തുകയ്ക്ക്, നിക്ഷേപകർക്ക് സംഘങ്ങൾ നൽകുന്ന പലിശ ലഭ്യമാക്കുക, ഓഡിറ്റ് ഫീസ് വർദ്ധന പിൻ വലിക്കുക, ക്ലാസിഫിക്കേഷൻ നിബന്ധനകൾ ഏകീകരിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നവംബർ 5 ന് കേരളാ ബാങ്ക് ആസ്ഥാനത്ത് നടത്തുന്ന സമരത്തിൽ താലൂക്ക് കമ്മറ്റികളിൽ നിന്ന് അംഗങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.യു. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്. പ്രഭു കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ.ടി.ഡി.രാജൻ,എ.സലിം,കെ.കെ.വരദൻ ,ഇ.കെ. കുഞ്ഞപ്പൻ,കെ.എസ്.കുശലകുമാർ, പി.പി.രാജഗോപാൽ, എൻ.ശിശുപാലൻ,എസ്.അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |