ആലപ്പുഴ: ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട കേന്ദ്ര ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആലപ്പുഴ ഡി.സി.സി ഹാളിൽ ചേർന്ന യോഗം
സംസ്ഥാന പ്രസിഡന്റ് ജി.ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു പൊന്നൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.എ.ലത്തീഫ്, ജെയിംസ് ചിങ്കുതറ, എ.ആർ.കണ്ണൻ, ബാബു ആൻ്റണി,എ.എസ്. വിശ്വനാഥൻ, ജി.എസ്.സജീവൻ, കെ.എഫ്.തോബിയാസ്, എം.വി.രഘു, കെ.എസ്.പവനൻ, എൻ.ഷിനോയ്, ബ്ലോക്ക് പ്രസിഡന്റുമാർ, സഹകരണ സംഘം ഭാരവാഹികൾ, തീരദേശ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |