ആലപ്പുഴ: കുട്ടനാടിന്റെ ജീവനാഡികളായ ആലപ്പുഴ-ചങ്ങനാശേരി, അമ്പലപ്പുഴ- തിരുവല്ല റോഡുകൾ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് നാലുവരിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിനും നാലുവരിപ്പാതയാക്കുന്നതിനുമുള്ള നടപടികൾ ആരംഭിക്കാനുള്ള സമയം അതിക്രമിച്ചതായും നാട്ടുകാർ പറയുന്നു.
24 കിലോമീറ്റർ ദൈർഘ്യമുള്ള ആലപ്പുഴ-ചങ്ങനാശേരി റോഡും 27 കിലോമീറ്റർ ദൈർഘ്യമുള്ള അമ്പലപ്പുഴ–തിരുവല്ല റോഡും കുട്ടനാട്ടിലെ പ്രധാന പാതകളാണ്. അമ്പലപ്പുഴ-ചക്കുളത്തുകാവ്-തിരുവല്ല വഴി ശബരിമലയ്ക്ക് പോകാവുന്ന പ്രധാന റോഡാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്. റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മേൽപ്പാത നിർമ്മിക്കുകയോ, സ്ഥലം ഏറ്റെടുത്ത് റോഡ് വികസിപ്പിക്കുകയോ വേണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
ഗതാഗതത്തിരക്ക് രൂക്ഷം
# എ.സി റോഡിന്റെ വീതി നിലവിലെ ഗതാഗതത്തിന് പര്യാപ്തമല്ല. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും പല ഭാഗങ്ങളിലും സൗകര്യമില്ലാത്ത സ്ഥിതിയാണ്. എ.സി റോഡിൽ രണ്ടുവരി മേൽപ്പാത ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.
# എ.സി റോഡിനെ ദേശീയപാതയാക്കാനുള്ള കേന്ദ്രതാൽപര്യം നേരത്തെയുണ്ടായിരുന്നതായും അതിനായി സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും ആവശ്യമുണ്ട്
# തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ വിഭാഗം, ഹാർബർ എൻജിനിയറിംഗ് വകുപ്പ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന തുടങ്ങിയവയുടെ പദ്ധതികൾ പ്രയോജനപ്പെടുത്തി റോഡ് ശൃംഖല വികസിപ്പിക്കണം.
# പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ജി.സുധാകരൻ രണ്ട് റോഡുകളുടെയും വികസനത്തിന് പരിഗണന നൽകിയിരുന്നു. എന്നാൽ പിന്നീട് പദ്ധതികൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോയില്ലെന്ന വിമർശനമുണ്ട്
എ.സി റോഡും അമ്പലപ്പുഴ-തിരുവല്ല റോഡും അടിയന്തരമായി നാലുവരി പാതയാക്കണം. ഇപ്പോൾ നടപടികൾ ആരംഭിച്ചാലേ
20 വർഷത്തിനുള്ളിൽ സാദ്ധ്യമാകൂ
-വർഗീസ് കണ്ണമ്പള്ളി,
സംസ്ഥാന പ്രസിഡന്റ്,
ഗവ.കോൺട്രാക്ടേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |