
ഹരിപ്പാട്: കാർത്തികപ്പള്ളി പഞ്ചായത്തിലെ തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കാർത്തികപ്പള്ളി മേഖല സമ്മേളനം ആവശ്യപ്പെട്ടു.കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു.ബി.ബിന്നി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ടി.ആർ. വത്സല, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ഗോപിനാഥൻ,ആർ.സുരേഷ്, എം.ഉദേഷ്‌കുമാർ, ജി. സന്തോഷ് കുമാർ,കെ.ബി. മനേഷ്, കെ.സി. യശോധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:പി.സുധാകരൻ (പ്രസി),എസ്.കെ. ശ്രീജിത്ത്, അജിത രവി,ശൈലജ (വൈ.പ്രസി),കെ.ബി. മനേഷ് (സെക്ര), ഹരിദാസ്, രേണു, ശശിധരൻ (ജോ.സെക്ര),എൽ.പൂജ (ട്രഷ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |