SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

പ്രവേശന കവാടം യോഗ്യമാക്കണം

d

തുറവൂർ: തുറവൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനകവാടം സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാനുമായി ഫ്രണ്ട്സ് ഓൺ റെയിൽസ് ചർച്ച നടത്തി. തുറവൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും ഷാനിമോൾ പറഞ്ഞു. ഫ്രണ്ട്സ് ഓൺ റെയിൽസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബിന്ദു വയലാറിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് വിനീഷ്, വൈസ് പ്രസിഡന്റ് വത്സല, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL