SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

ജനപക്ഷത്ത് നിൽക്കണം

khadar

ആലപ്പുഴ: ഗാന്ധിജിയെ സ്നേഹിക്കുന്നവർ ജനപക്ഷത്ത് ചേർന്ന് പ്രവർത്തിക്കണമെന്നും അനുസ്മരണത്തിലല്ല കാര്യമെന്നും മുൻ എം.എൽ.എ കെ.എൻ.എ.ഖാദർ പറഞ്ഞു. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എൻ.എ.ഖാദർ. ബ്ലോക്ക് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം അദ്ധ്യക്ഷത വഹിച്ചു. എ.കെ.രാജൻ, എം.കെ.വിജയൻ, ജോൺ തോമസ്, എസ്.ദീപു, കെ.കെ.സുരേന്ദ്രനാഥ്, കെ.എ.ലത്തീഫ്, ജേക്കബ് തമ്പാൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി.ഷുക്കൂർ, എം.ബി.സജി, വി.കെ.നാഥൻ, മുഹമ്മദ് അസ്ലം, അബ്ബാദ് ലുത്ഫി എന്നിവർ സംസാരിച്ചു. സുരേഷ് രാമകൃഷ്ണൻ സ്വാഗതവും ആർ.നന്മജൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL