ചേർത്തല: മുട്ടം സി.എൽ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 33ാമത് കേരളാ ക്വിസ് 2026 നവംബർ ആറിന് ചേർത്തല മുട്ടം സെന്റ് മേരീസ് പാസ്റ്ററൽ സെന്ററിൽ നടക്കും.ഹൈസ്‌കൂൾ, പ്ലസ് ടു വിദ്യാർത്ഥി കൾക്കായി നടത്തുന്ന മത്സരത്തിൽ ഒരു സ്‌കൂളിൽ നിന്ന് രണ്ട് പേരടങ്ങുന്ന രണ്ട് ടീമുകൾക്ക് പങ്കെടുക്കാം.ആദ്യ എട്ട് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും ട്രോഫിയും പ്രശസ്തി പത്രവും നൽകും.ഒന്നാം സമ്മാനം 15,001,രണ്ടാം സമ്മാനം 10,001, മൂന്നാം സമ്മാനം 7501 രൂപയും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകും.രജിസ്‌ട്രേഷന് ഫോൺ: 7907617437, 6282440611, 9037262803.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |