കോതമംഗലം: ഇടുക്കി ഹൈറേഞ്ചിലേക്കുള്ള പ്രവേശന കവാടമായ കോതമംഗലത്തെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു കുർളാൻ എന്നും കുർളാൻ ചേട്ടനെന്നും ഇഷ്ടക്കാർ വിളിക്കുന്ന ടി.യു.കുരുവിള. പഞ്ചായത്തംഗം മുതൽ മന്ത്രിയായപ്പോഴും ജനങ്ങൾക്കിടയിലായിരുന്നു ജീവിതം. കേരളാ കോൺഗ്രസിന്റെ തുടക്കം മുതൽ അദ്ദേഹം ആ പാർട്ടിയിലുണ്ട്. നിരവധി സ്ഥാനങ്ങൾ വഹിച്ചു. പി.ജെ.ജോസഫിന്റെ പ്രിയപ്പെട്ടവനായിരുന്നു. എം.എൽ.എ ആയതും മന്ത്രിയായതും ജോസഫ് വിഭാഗത്തിനൊപ്പമാണ്.
കാൽനൂറ്റാണ്ടോളം ബാംബു കോർപ്പറേഷന്റെ ഈറ്റ കരാറുകാരനായിരുന്നു ടി.യു.കുരുവിള. പൂയംകുട്ടി, ഇടമലയാർ വനങ്ങളിൽ നിന്നുള്ള ഈറ്റ ശേഖരണത്തിൽ അദ്ദേഹത്തിന്റെ കീഴിൽ നൂറുകണക്കിന് പേർ വർഷങ്ങളോളം തൊഴിലെടുത്തു. ഈ വനങ്ങളുടെ മുക്കും മൂലയും അദ്ദേഹത്തിന് നാടുപോലെ ചിരപരിചിതമായിരുന്നു.
രാഷ്ട്രീയത്തിനൊപ്പം സമുദായ-വിദ്യാഭ്യാസ-സാസ്കാരിക-തൊഴിൽ മേഖലകളിലും ടി.യു.കുരുവിള നിറഞ്ഞുനിന്നു. യാക്കോബായസഭാ സെക്രട്ടറിയായി ഏറെകാലം പ്രവർത്തിച്ചു. സഭാ കേസ് നടത്തിപ്പിലും പങ്കുവഹിച്ചിട്ടുണ്ട്. ലയൺസ് ഇന്റർനാഷണലിൽ കൂടുതൽ കാലം പ്രവർത്തിച്ച അംഗമെന്ന ബഹുമതി കഴിഞ്ഞവർഷം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |