SignIn
Kerala Kaumudi Online
Friday, 05 June 2026 11.13 PM IST

ഹാജിമാർ 11 മുതൽ മടങ്ങിയെത്തും

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി എമ്പാർക്കേഷൻ വഴി ഹജ്ജ്കർമ്മം നിർവഹിക്കാൻ പുറപ്പെട്ടവർ 11 മുതൽ മടങ്ങിയെത്തും. 21 വരെ 20 വിമാനങ്ങളാണ് മടക്കയാത്രയ്ക്കായി ഫ്ലൈനാസ് എയർവെയ്സ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 11ന് രാത്രി 11.30ന് ആദ്യസംഘം ഹാജിമാരെയും വഹിച്ചുകൊണ്ടുള്ള വിമാനം നെടുമ്പാശേരിയിലെത്തും. ഓരോ ഹാജിമാർക്കും അഞ്ചുലിറ്റർ സംസം വെള്ളം വിമാനത്താവളത്തിൽ വിതരണം ചെയ്യും. മന്ത്രി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിക്കും. 430 പേരാണ് ഓരോ വിമാനങ്ങളിലുമായി തിരിച്ചെത്തുക. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാൽ ഏജൻസി ഉദ്യോഗസ്ഥരുടെയും യോഗം എയർപോർട്ട് കോൺഫറൻസ് ഹാളിൽ ചേർന്നു. ഹാജിമാരെ സ്വികരിക്കാൻ വരുന്ന ബന്ധുക്കൾക്ക് വിവരങ്ങൾ അറിയുന്നതിന് ഹെല്പ് ഡെസ്ക്കും ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, HAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL