
കൊച്ചി: കന്നിബഡ്‌ജറ്റിൽ സ്വന്തം ജില്ലയ്‌ക്ക് കരുതലും പരിഗണനയും നൽകി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശൻ. പൊതുപദ്ധതികൾക്ക് പുറമെ, കൊച്ചി പോർട്ട് മാനുഫാക്ചറിംഗ് സോൺ, ഗ്ളോബൽ കൺവെൻഷൻ സെന്റർ, അന്താരാഷ്ട്ര ഫിലിം സിറ്റി, ആഗോള ഫർണിച്ചർ ഹബ് തുടങ്ങിയ പദ്ധതികൾ ജില്ലയ്‌ക്ക് ലഭിച്ചു.
കൊച്ചി തുറമുഖത്തിന് ചുറ്റുമായി വ്യാവസായിക നിർമ്മാണ മേഖലകൾ (ഇൻഡസ്ട്രിയൽ മാനുഫാക്ചറിംഗ് സോൺസ്), സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ സ്ഥാപിക്കും
കൊച്ചിയെ ചെറുകിട തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് ജലഗതാഗതവും ചരക്കുനീക്കവും വർദ്ധിപ്പിക്കും
അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്റർ
കൊച്ചിയിലെ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിട്ടി കൂടുതൽ കാര്യക്ഷമമാക്കും.
ജെ.സി.ഡാനിയേലിന്റെ പേരിൽ അന്താരാഷ്ട്ര ഫിലിംസിറ്റി സ്ഥാപിക്കുന്നതിനായി 100 കോടി
പെരുമ്പാവൂർ കേന്ദ്രമായി പ്ലൈവുഡ്, ഫർണിച്ചർ നിർമ്മാണ കോറിഡോറാക്കി കൊച്ചി-ആലുവ-പെരുമ്പാവൂർ മേഖലയെ ഫർണിച്ചർ-ഹോംവെയർ നിർമ്മാണ ഗ്ളോബൽ ഹബായി വികസിപ്പിക്കും. തുടക്കമായി 10 കോടി രൂപ
കൊച്ചി-തൃശൂർ മേഖലയെ പ്രധാന ആഗോള സ്വർണാഭരണ നിർമ്മാണ ഇടനാഴിയായി വികസിപ്പിക്കും. ഗോൾഡ് എക്സ്ചേഞ്ചും ജ്വല്ലറി മാനുഫാക്ചറിംഗ് പാർക്കും സ്ഥാപിക്കും. 10കോടി രൂപ.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്ന ഡെസ്‌റ്റിനേഷൻ പോയിന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളുള്ള കൊച്ചിക്ക് നേട്ടമാകും
ഏവിയേഷൻ ഹബ് പദ്ധതിയിൽ കൊച്ചിക്ക് പ്രധാനസ്ഥാനം ലഭിക്കും. യാത്ര, ചരക്കുനീക്കം എന്നിവയ്‌ക്ക് അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് കയറ്റുമതി, വിനോദസഞ്ചാരം, വിമാനങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്ക് നേട്ടം
കേരള എം.എസ്.എം.ഇ ഗ്രോത്ത് സ്‌കീം ചെറുകിടവ്യവസായങ്ങൾ ധാരാളമുള്ള ജില്ലയ്‌ക്ക് നേട്ടമാകും. ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകൾക്ക് ഗുണകരമാകും.
ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി മാറ്റാനുള്ള കേരള നോളജ് വാലി പദ്ധതി ദേശീയ, അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വഴിതുറക്കും.
ഭൂപരിഷ്‌കരണവും ലാൻഡ് പൂളിംഗ് ഫ്രെയിംവർക്ക് പദ്ധതിയും സംരംഭകർക്ക് ഗുണകരമാകും. ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിന്റെ വികസനത്തിന് ലാൻഡ് പൂളിംഗിലൂടെ സ്ഥലം വികസിപ്പിക്കാനുള്ള പദ്ധതിക്ക് വേഗത കൈവരും
റബറിന്റെ താങ്ങുവില 200ൽ നിന്ന് 250 രൂപയാക്കുന്നത് കർഷകർക്ക് ആശ്വാസമാകും
പഴംകൃഷി പ്രോത്സാഹനം പൈനാപ്പിൾ ഉൾപ്പെടെ കർഷകർക്ക് നേട്ടമാകും
പനങ്ങാട് ആസ്ഥാനമായ കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് (കുഫോസ് ) 33.5 കോടി രൂപ
മണ്ണെണ്ണ സബ്സിഡി വർദ്ധനവ്, തൊഴിലാളികൾക്ക് ഭവനപദ്ധതി, തീരദേശവാസികൾക്ക് പട്ടയം, ഹൈടെക് ഫിഷ് നഴ്സറി, അലങ്കാരമത്സ്യക്കൃഷി തുടങ്ങിയവ മത്സ്യമേഖലയ്‌ക്ക് പ്രയോജനകരം
ടൂറിസത്തെ വ്യവസായപദവി ഉൾപ്പെടെയുള്ള പദ്ധതികൾ നേട്ടമാകും
ഫോർട്ട്കൊച്ചിയിൽ ഗ്രീൻമാർഷൽസ് പദ്ധതിയിൽ സ്ത്രീകൾക്ക് പരിശീലനം
ഗോശ്രീ -ബോൾഗാട്ടി സമാന്തരപാലം നിർമ്മിക്കും. ഗോശ്രീ -മാമംഗലം റോഡിന് സ്ഥലം ഏറ്റെടുക്കാനും നടപടികൾക്കും ഒരുകോടി രൂപ
കൂനമ്മാവിൽ ചാവറയച്ചന്റെ സ്‌മാരകത്തിന്റെ തുടർനിർമ്മാണത്തിന് ഒരുകോടി
നടൻ സലിംകുമാറിന് എറണാകുളത്ത് സ്‌മാരകം നിർമ്മിക്കാൻ ഒരുകോടി
കോതമംഗലം ചേലാട്ട് അന്താരാഷ്ട്ര കായികസ്റ്റേഡിയം
എറണാകുളം മെഡിക്കൽ കോളേജ് നവീകരണത്തിന് 10 കോടി
പെരിയാർവാലി ജലസേചന പദ്ധതിയുടെ അറ്റകുറ്റപ്പണിക്ക് അഞ്ചുകോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |