
ഫോർട്ട്‌കൊച്ചി: വായനാദിനത്തിൽ ഫാത്തിമ ഗേൾസ് ഹൈസ്‌കൂളിലെ കുട്ടികൾ മാതാപിതാക്കൾക്ക് കത്തയച്ച് വായനാദിനമാഘോഷിച്ചു. തപാൽ വകുപ്പുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്. കുട്ടികളെഴുതിയ കത്ത് തപാൽവകുപ്പ് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രധാനദ്ധ്യാപിക സി.ബോബി സെബാസ്റ്റ്യൻ അദ്ധ്യക്ഷയായി. സാഹിത്യകാരൻ രാമചന്ദ്രൻ കുറ്റുമാനൂർ, മട്ടാഞ്ചേരി എ.ഇ.ഒ എൻ.സുധ, ട്രീസ തോമസ്, സി. മേരി കുര്യാക്കോസ്, അസി. പോസ്റ്റ് മാസ്റ്റർ ആഷ്‌ലി തോമസ്, ജിസ്. ജെ ഉമ്മൻ, വി.എസ് അരുൺ, ജെൻസി ജോൺസൺ, കാതറിൻ പി.ജെ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |