
കോതമംഗലം: കോതമംഗലത്ത് വീടിന്റെ വയറിംഗ് കുത്തിപ്പൊളിച്ച് ചെമ്പ് കമ്പികളും മറ്റ് സാമഗ്രികളും മോഷ്ടിച്ചു. സെന്റ് അഗസ്റ്റ്യൻസ് സ്കൂളിന് സമീപം തണ്ണിക്കോട്ടിൽ സജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. അമേരിക്കയിലുള്ള സജിയുടെ മാതാപിതാക്കളാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർ രണ്ട് മാസമായി എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |