SignIn
Kerala Kaumudi Online
Monday, 29 June 2026 4.41 AM IST

ഗബ്രിയേൽ റമ്പാന്റെ മെത്രാഭിഷേകം നാളെ

sa

പുത്തൻകുരിശ്: മലങ്കര യാക്കോബായ സഭ അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയുടെ പുതിയ സഹായ മെത്രാപ്പോലീത്തയായി ഗബ്രിയേൽ കളപ്പുരയിൽ റമ്പാന്റെ മെത്രാഭിഷേകം നാളെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിൽ സഭയിലെ മെത്രാപ്പോലീത്തമാർ സഹകാർമ്മികരാകും. രാവിലെ 7.30ന് പ്രഭാത പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ച് 8.30ന് വിശുദ്ധ കുർബാനയും തുടർന്ന് മെത്രാഭിഷേക ശുശ്രൂഷയും നടക്കും. മെത്രാഭിഷേകത്തിന് ശേഷം നടക്കുന്ന അനുമോദന സമ്മേളനത്തിൽ വിവിധ സഭാനേതാക്കളും വിശിഷ്ടാതിഥികളും പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL