കൊച്ചി: കേരള കാർട്ടൂൺ അക്കാഡമിയുമായി സഹകരിച്ച് രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് സയൻസസിൽ കാർട്ടൂൺ പഠനകേന്ദ്രം ആരംഭിക്കുന്നു. കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥും രാജഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ലാലി മാത്യുവും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. അക്കാഡമി വൈസ് ചെയർമാനും അക്കാഡമിക്ക് കൺവീനറുമായ അനൂപ് രാധാകൃഷ്ണൻ, രതീഷ് രവി, രാജഗിരി കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രതിനിധികളായ ഗീതു ജോണി, ഡോ. നേഹ ആനി വർഗീസ്, ഡോ. അഞ്ചു മറിയ സെബാസ്റ്റ്യൻ, അമല മണവാളൻ, ടി.എ.സുബൈർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |