
കൊച്ചി: ജൂലായ് ഒന്ന് മുതൽ സെൻസസ് ഡ്യൂട്ടിയിലുള്ള ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ ) അദ്ധ്യാപക കൺവെൻഷൻ ആവശ്യപ്പെട്ടു. സ്കൂൾ ഡ്യൂട്ടിക്ക് ശേഷം വൈകിട്ട് വീടുകളിലെത്തി സെൻസസ് ഡ്യൂട്ടി നിർവഹിക്കുന്നത് പ്രായോഗികമല്ല. അനാവശ്യമായി അദ്ധ്യാപകരെ സമ്മർദ്ദത്തിലാക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. വർഗീസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിനു കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ യു.ടി. അബൂബേക്കർ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |