
പള്ളുരുത്തി: സെഹിയോൻ പ്രേഷിത സംഘത്തിന്റെ 30-ാം വാർഷിക പ്രവർത്തക സംഗമം കൊച്ചി ബിഷപ്പ് ഡോ. ആന്റണി കാട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്തു. എം.എക്സ്. ജൂഡ്സൺ അദ്ധ്യക്ഷനായി. മുഹമ്മദ് ഷിയാസ് എം.എൽ.എയെ ചടങ്ങിൽ ആദരിച്ചു. ഫാ. ആന്റണി കൊച്ചു കരിയിൽ, കൊച്ചി നഗരസഭ കൗൺസിലർമാരായ കെ.ജെ. ബേസിൽ, വി.എ. ശ്രീജിത്ത്, കെ.കെ. റോഷൻ കുമാർ, ഡോ. അരുൺ ഉമ്മൻ, ആന്റണി ഫ്രാൻസീസ്, ടോം രഞ്ജിത്ത്, ഫിലോമിന വിൻസെന്റ് എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. സാമൂഹ്യസേവനം നടത്തിയ പ്രവർത്തകർക്ക് സമ്മാനങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |