
അമ്പലമുകൾ: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ലിസ് ഇന്ത്യ സുരക്ഷ ട്രാൻസ്പോർട്ട് വർക്കേഴ്സ് പ്രോജക്ട്, കേരള സ്റ്റേറ്റ് ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണവും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ ഹാളിൽ നടന്ന പരിപാടി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ലിസ് ഇന്ത്യ സുരക്ഷ പ്രോജക്ട് മാനേജർ ജീന വർഗീസ് അദ്ധ്യക്ഷയായി. സത്യൻ ശക്തിമണി, ദൃശ്യരഞ്ജു, തങ്കം രാജഗോപാൽ, അലക്സ് ഉതുപ്പ്, വി. സുകുമാരൻ, ശ്യാം കൃഷ്ണ, മെല്ലവേണു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |