
ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം "ഇഗ്നൈറ്റ് 2026" എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഇ.എം. നിസാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എം.ലീയാഖത്ത് അലിഖാൻ, പ്രിൻസിപ്പൽ ഡോ.കെ.ഷാജി, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ.പി.എ. ഇസ്മായിൽ ഖാൻ, പേട്രൺ എം.എ.അബ്ദുള്ള, ട്രഷറർ എം.ജെ. അബ്ദുൽ ജബ്ബാർ, ബി.എച്ച്. അബ്ദുൽ നാസർ, സലാം, സി.എച്ച്. അബ്ദുൽ മജീദ്, ഉസ്മാൻ, അബ്ദുൽ കരീം, ഫെബിന ഫിറോസ്, കെ.ജി.ഗുരുപ്രിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |