SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.22 AM IST

കെ.ആർ. മീരയ്ക്ക് പുരസ്കാരം

krmeera

മൂ​വാ​റ്റു​പു​ഴ​:​ ​പ്രൊ​ഫ.​ ​എം.​കെ.​ ​സാ​നു​മാ​സ്റ്റ​റു​ടെ​ ​സ്മ​ര​ണ​യ്ക്കാ​യി​ ​മൂ​വാ​റ്റു​പു​ഴ​ ​അ​ജു​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​സാ​നു​മാ​സ്റ്റ​ർ​ ​സ്മാ​ര​ക​ ​പ്ര​ഥ​മ​ ​പു​ര​സ്കാ​ര​ത്തി​ന് ​ഡോ.​ ​കെ.​ആ​ർ​ ​മീ​ര​യെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​മ​ല​യാ​ള​ ​സാ​ഹി​ത്യ​ത്തി​ന് ​ന​ൽ​കി​യി​ട്ടു​ള്ള​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഡോ.​ ​കെ.​ആ​ർ.​ ​മീ​ര​യെ​ ​തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ​അ​ജു​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ര​ക്ഷാ​ധി​കാ​രി​ ​ഗോ​പി​ ​കോ​ട്ട​മു​റി​ക്ക​ൽ​ ​പ​റ​ഞ്ഞു.​ 50001​ ​രൂ​പ​യും​ ​പ്ര​ശം​സ​ ​പ​ത്ര​വും​ ​ഫ​ല​ക​വും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്കാ​രം.​ ​ഡോ.​ ​സെ​ബാ​സ്‌​റ്റ്യ​ൻ​ ​പോ​ൾ,​ ​ഡോ.​ ​ജെ.​ ​പ്ര​സാ​ദ്,​ ​അ​ഡ്വ.​ ​ടി.​കെ.​ ​സു​രേ​ഷ് ​എ​ന്നി​വ​രാ​യി​രു​ന്നു​ ​ജ​ഡ്ജിം​ഗ് ​ക​മ്മി​റ്റി​യി​ൽ.​ ​ഓ​ഗ​സ്റ്റ് 2​ന് ​രാ​വി​ലെ​ 10.30​ന് ​മൂ​വാ​റ്റു​പു​ഴ​ ​ശ്രീ​നാ​രാ​യ​ണ​ ​ബി.​എ​ഡ്.​ ​സെ​ന്റ​ർ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഡോ.​ ​ജെ.​ ​പ്രസാ​ദ് ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL