
കൊച്ചി: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്' ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ലഹരിവിരുദ്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മേരാ യുവ ഭാരത് എറണാകുളവും നാഷണൽ സർവീസ് സ്കീമും (എൻ.എസ്.എസ്) സംയുക്തമായാണ് പരിപാടി ഒരുക്കുന്നത്. ഈ മാസം 28ന് കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിലാണ് മത്സരങ്ങൾ നടക്കുക. 15നും 29നും ഇടയിൽ പ്രായമുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരങ്ങളിലും തുടർന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ ലഹരിവിരുദ്ധ യുവജന കോൺക്ലേവിലും പങ്കെടുക്കാൻ അവസരം ലഭിക്കും. 24ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 9961834752
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |