
കൊച്ചി: ആക്ടേഴ്സ് ഫാക്ടറി സംഘടിപ്പിക്കുന്ന എട്ടാമത് അഭിനയക്കളരി 8 മുതൽ 10 വരെ വൈറ്റില ആർട്ടിക്ക് ഗോൾഡ് ഹോട്ടലിൽ നടക്കും. സ്ക്രീൻ ആക്ടിംഗ്, വോയിസ് ആക്ടിംഗ് എന്നിവയിലെ പരിശീലനത്തിന് സംവിധായകൻ എം. പത്മകുമാർ, നടൻ ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് ഇടുക്കി, കലാസംവിധായകൻ രാജീവ് കോവിലകം, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ എന്നിവർ നേതൃത്വം നൽകും. ആക്ടേഴ്സ് ഫാക്ടറിയുടെ സിനിമകളിൽ അവസരം ലഭിക്കുന്നതിനും മറ്റു സിനിമകളിലേക്ക് തിരഞ്ഞെടുക്കാനും അഭിനയക്കളരി അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9207361833, 9526096949.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |