
അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് യു.ജി.സി സ്വയംഭരണ പദവി. മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ കാൽനൂറ്റാണ്ട് പിന്നിട്ട ഡിസ്റ്റിന്റെ 25-ാം വാർഷിക വേളയിലാണ് ഈ അഭിമാനനേട്ടം. നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ 'എ' ഗ്രേഡ് അക്രഡിറ്റേഷൻ നിലവിലുള്ള സ്ഥാപനത്തിന് അടുത്ത 10 വർഷത്തേക്കാണ് യു.ജി.സി സ്വയംഭരണാവകാശം അനുവദിച്ചിരിക്കുന്നത്. നിലവിൽ ഒൻപത് ബിരുദ കോഴ്സുകളും അഞ്ച് ബിരുദാനന്തര കോഴ്സുകളുമാണ് ഡിസ്റ്റിൽ പ്രവർത്തിക്കുന്നത്. ഈ അംഗീകാരം ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് വലിയ ഊർജ്ജം നൽകുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |