SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

പുനർജനി കേസന്വേഷണം: ഡി.വൈ.എഫ്.ഐ പ്രതിഷേധം

dyfi-paravur-

പറവൂർ: പുനർജനി പദ്ധതി ക്രമക്കേട് കേസന്വേഷണം അവസാനിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പദ്ധതിക്ക് വിദേശത്ത് നിന്ന് പണം ലഭിച്ചിട്ടുണ്ടെന്നും വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാൽ ഇത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, സി.പി.എം പറവൂർ ഏരിയാ സെക്രട്ടറി ടി.വി.നിധിൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം മീനു സുകുമാരൻ, എൻ.ശ്രേഷ, സേതുപാർവതി, സി.ബി. ആദർശ്, പി.ആർ. സജേഷ്കുമാർ, അഖിൽ ബാവച്ചൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, DYFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL