SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

മഞ്ഞള്ളൂരിൽ​ ​മ​ണ്ണി​ടി​ച്ചി​ൽ

manjalloor

മൂ​വാ​റ്റു​പു​ഴ​:​ ​മ​ഞ്ഞ​ള്ളൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ 13​ ​വാ​ർ​ഡി​ലെ​ ​പി​ര​ളി​മ​റ്റം​ ​നെ​ടു​മ​ല​യി​ൽ​ ​മ​ണ്ണി​ടി​ച്ചി​ലി​ലും​ ​മ​ല​വെ​ള്ള​ ​പാ​ച്ചി​ലി​ലും​ ​ര​ണ്ട് ​വീ​ടു​ക​ൾ​ ​ത​ക​ർ​ന്നു.​ ​എ​ട്ട് ​വീ​ടു​ക​ൾ​ക്ക് ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചു.​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ 11.30​നാ​ണ് ​ആ​ദ്യ​ ​മ​ണ്ണി​ടി​ച്ചി​ലും​ ​മ​ല​വെ​ള്ള​ ​പാ​ച്ചി​ലും​ ​ഉ​ണ്ടാ​യ​ത്.​ ​മു​ൻ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ർ​ ​ക​ട​കാ​വി​ൽ​ ​അ​നി​ത​ ​റെ​ജി​യു​ടെ​ ​വീ​ടി​ന് ​പി​ന്നി​ൽ​ ​മ​ണ്ണി​ടി​ഞ്ഞ് ​മ​ര​ങ്ങ​ളും​ ​മ​ണ്ണും​ ​ക​ല്ലു​ക​ളും​ ​വീ​ണ് ​വീ​ട് ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​സ​മീ​പ​ത്തെ​ ​കൊ​ത്ത​ള​ത്തി​ൽ​ ​കെ.​വി​ ​സോ​മ​ന്റെ​ ​വീ​ടും​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.
​ ​ഇ​വ​രു​ടെ​ ​വീ​ടി​ലെ​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​അ​ട​ക്കം​ ​മ​ണ്ണി​ടി​ച്ചി​ലി​ലും​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും​ ​ന​ശി​ച്ചു.​ ​ഇ​വ​രെ​ ​സു​ര​ക്ഷി​ത​ ​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റി.​ ​
പു​ല​ർ​ച്ചെ​ ​ഒ​ന്ന​ര​യോ​ടെ​ ​വീ​ണ്ടും​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​തോ​ടെ​ ​അ​ക​ത്തു​ട്ടേ​ൽ​ ​ബി​നു​ ​പ്ര​ഭാ​ക​ര​ൻ,​ ​ഇ​രു​പൂ​ളും​കാ​ട്ടി​ൽ​ ​ഇ.​കെ​ ​സു​ഭാ​ഷ്,​ ​കി​ഴ​ക്കേ​പ്പു​റ​ത്ത് ​ത​ങ്ക​പ്പ​ൻ,​ ​ഇ​രു​പൂ​ളും​ ​കാ​ട്ടി​ൽ​ ​ഇ.​സി​ ​അ​നി​ൽ,​ ​പ​ടി​ഞ്ഞാ​റേ​ൽ​ ​സ​ത്യ​വാ​ൻ,​ ​കു​റി​ഞ്ഞി​ലി​ക്കാ​ട്ട് ​മ​നോ​ജ്,​ ​നി​ര​വ​ത്ത് ​എ​ൽ​സി​ ​സ​ണ്ണി,​ ​പാ​മ്പു​റ​ത്ത് ​തെ​ക്കും​മ​ല​ ​ല​ക്ഷ്മി​ ​കു​ട്ടി​ ​ര​വി​ ​എ​ന്നി​വ​രു​ടെ​ ​വീ​ടു​ക​ൾ​ക്കും​ ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചു.​ ​റ​വ​ന്യൂ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​പൊ​ലീ​സ്,​ ​ഫ​യ​ർ​ ​ഫോ​ഴ്സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​സ്ഥ​ല​ത്തെ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.
മൂ​വാ​റ്റു​പു​ഴ​ ​ന​ഗ​ര​വും​ ​സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും​ ​വെ​ള്ള​പ്പൊ​ക്ക​ ​ഭീ​ഷ​ണി​യി​ലാ​ണ്.​ ​ന​ഗ​ര​ത്തി​ലെ​ ​കൊ​ച്ച​ങ്ങാ​ടി,​ ​ഇ​ലാ​ഹി​യ​ ​ന​ഗ​ർ,​ ​ആ​നി​ക്കാ​കു​ടി​ ​കോ​ള​നി,​ ​മൂ​ന്നു​ക​ണ്ടം​ ​കോ​ള​നി​ ,​ ​ഹോ​മി​യ​ ​ആ​ശു​പ​ത്രി​ ​എ​ന്നി​വ​ട​ങ്ങ​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ 35​ ​കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി​പാ​ർ​പ്പി​ച്ചു.​ ​മ​ല​ങ്ക​ര​ ​ഡാം​ ​ഷ​ട്ട​ർ​ ​തു​റ​ന്ന​തോ​ടെ​യാ​ണ് ​മൂ​വാ​റ്റു​പു​ഴ​യാ​ർ​ ​ക​ര​ക​വി​​​ഞ്ഞ​ത്.​ ​
വെ​ള്ളം​ ​റോ​ഡി​ൽ​ ​കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​ന​ഗ​ര​ത്തി​ൽ​ ​വ​ലി​യ​ ​ഗ​താ​ഗ​ത​കു​രു​ക്കു​ണ്ട്.​ ​മൂ​വാ​റ്റു​പു​ഴ​ ​ന​ഗ​ര​സ​ഭ,​ ​പാ​യി​പ്ര​ ,​വാ​ള​കം,​ ​മാ​റാ​ടി,​ ​ആ​യ​വ​ന​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​പു​ഴ​യോ​ട് ​ചേ​ർ​ന്ന​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​വ​രും​ ​ന​ഗ​ര​ത്തി​ലെ​ ​വ്യാ​പാ​രി​ക​ളും​ ​വെ​ള്ള​പ്പൊ​ക്ക​ ​ഭീ​ഷ​ണി​യി​ലാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL