
ആലുവ: അന്താരാഷ്ട്ര വെബ് ദിനമായ ഇന്നലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ഗ്രാമസഭ ഓൺലൈൻ മുഖേന ചേർന്നു. വിദേശ രാജ്യങ്ങളിലുള്ളവരും രോഗികളുമായ നിരവധി പേർ ഗ്രാമസഭയിൽ പങ്കാളികളായി. മാലിന്യ പരിപാലനം, വിബിജി റാംജി സംബന്ധിച്ച വിശദീകരണം, വ്യക്തിഗതഗുണഭോക്താക്കളെ കണ്ടെത്തൽ എന്നിവയായിരുന്നു അജണ്ട. ഗ്രാമപ്രസിഡന്റ് ഗീത സലിംകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷനായി.ബിജുകുമാർ ക്ലാസെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോസിലി ബിജു, എം.കെ. രാജേന്ദ്രൻ, സബിത, ടി.കെ. രാജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |