
കൊച്ചി: ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ നൽകി വന്നിരുന്ന യാത്ര സൗജന്യം അട്ടിമറിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ മേഖല നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ എട്ട് നിയോജകമണ്ഡലങ്ങൾക്കുള്ള മെമ്പർഷിപ്പ് ബുക്ക് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സോജൻ ജോർജ് അദ്ധ്യക്ഷനായി. നേതാക്കളായ കുമ്പളം രവി, എം.ആർ.ചന്ദ്രശേഖരൻ, ആർ.ബി. അൻവർ, ഷാനവാസ് മുളവുകാട്, ഹാറൂൺ റഷീദ്, ജോസഫ് എഡ്വിൻ, എം.ജി.മുരുകേശൻ, പി.എസ്. രാധാകൃഷ്ണൻ, എം.എൻ. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |