
കൊച്ചി: എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ എറണാകുളം ഡിവിഷൻ സ്ഥാപക ജനറൽ സെക്രട്ടറിയും ആൾ ഇന്ത്യ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്ന സി.രവീന്ദ്രനാഥന്റെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ചുള്ള സമ്മേളനവും സെമിനാറും വൈ.എം.സി.എ ഹാളിൽ മുൻ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ പേരിൽ കരാർ നിയമനം കൊണ്ടുവരാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പെൻഷണേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം. കുഞ്ഞികൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. സെമിനാറിൽ ഇൻഷ്വറൻസ്, ബാങ്കിംഗ്, പെട്രോളിയം തൊഴിൽ മേഖലകളെ പ്രതിനിധീകരിച്ച് പി.പി. കൃഷ്ണൻ, സി. രാജീവൻ, എം. ജി. അജി, ടി. ജെ. മാർട്ടിൻ, ആർ.പ്രീതി, വി.വി.സുമ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |