SignIn
Kerala Kaumudi Online
Thursday, 03 September 2026 3.25 AM IST

തസ്‌മിൻ കെ.എക്ക് അദ്ധ്യാപക പുരസ്‌കാരം

thasmin

കൊച്ചി: കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് ഏർപ്പെടുത്തിയ അദ്ധ്യാപക അവാർഡ് പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ തസ്‌മിൻ കെ.എക്ക്. 5ന് ഉച്ചയ്‌ക്ക് 2ന് പാലാരിവട്ടം വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പുരസ്‌കാരം നൽകും. കെ.എസ്.എസ്.ടി.എഫ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. നോയൽ മാത്യൂസ് അദ്ധ്യക്ഷനാകും. കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ടോമി കെ. തോമസ്, കെ.എസ്.എസ്.ടി.എഫ് സംസ്ഥാന കോഓർഡിനേറ്റർ പി. രാധാകൃഷ്ണക്കുറുപ്പ്, സംസ്ഥാന ജനറൽ സെക്രട്ടറി പോരുവഴി ബാലചന്ദ്രൻ, ജോമോൻ ജോസ്, സിജോ കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL