
കൊച്ചി: ഇ 20 ഇന്ധന നയത്തിനെതിരെ ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി പ്രതിഷേധവും ജനകീയസദസും സംഘടിപ്പിച്ചു. ടൗൺഹാൾ പരിസരത്ത് ആരംഭിച്ച പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് മോസസ് ഹെൻട്രി, മണ്ഡലം സെക്രട്ടറി റോബിൻ റാഫേലിന് പതാക കൈമാറി ഫ്ളാഗ് ഒഫ് ചെയ്തു. വഞ്ചി സ്‌ക്വയറിൽ ജനകീയസദസ് ആം ആദ്മി പാർട്ടി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നവീൻ ജി. നാദാമണി ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി. ജോൺ വിൻസന്റ് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റുമാരായ അബൂബക്കർ, കെ.എം. പീറ്റർ, പാർട്ടി വക്താവ് എം. ഷൈബു മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |