SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

ഇത്തിഹാദ് വിമാനം അടിയന്തരമായി ഇറക്കി

ethihad

നെടുമ്പാശേരി: ടയറിൽ മർദ്ദവ്യത്യാസത്തെ തുടർന്ന് അബുദാബിയിൽ നിന്നുമെത്തിയ ഇത്തിഹാദ് വിമാനം
കൊച്ചിയിൽ അടിയന്തരമായി ഇറക്കി. ഇന്നലെ പുലർച്ചെ 3.50നാണ് കൊച്ചിയിൽ ഇറക്കിയത്. ഇതേതുടർന്ന് കൊച്ചിയിൽ നിന്ന് പുലർച്ചെ 4.15ന് അബുദാബിയിലേക്ക് മടങ്ങേണ്ടിയിരുന്ന വിമാനം പരിശോധനകൾ പൂർത്തിയാക്കി രണ്ടര മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.

അതിനിടെ പൂനെയിലേക്ക് പറക്കുന്നതിനിടെ കാർഗോ ഹോൾഡ് ഏരിയയിൽ തീ പിടുത്തമുണ്ടായെന്ന
തെറ്റായ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിൽ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കിക്കേണ്ടി വന്നതെന്ന് വ്യക്തമായി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സാങ്കേതിക തകരാർ മൂലമാണ് പൈലറ്റിന് തെറ്റായ ഇൻഡിക്കേഷൻ ലഭിച്ചത്. തകരാർ പരിഹരിച്ചശേഷം വിമാനം ബംഗളൂരിലേക്ക് സർവീസ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL